ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിയെ തേടി വന്‍തുക സമ്മാനം; ആഡംബര ബൈക്ക് നേടി ഇന്ത്യന്‍ വിദ്യാര്‍ഥിനി
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ കോടികള്‍ വാരിക്കൂട്ടി മലയാളി. മെയ് 14 ന് നടന്ന നറുക്കെടുപ്പില്‍ മഠത്തിൽ മോഹൻദാസ് (69) ആണ് എട്ട് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം നേടിയത്. 501 സീരീസ് നറുക്കെടുപ്പിലെ 0310 നമ്പർ ടിക്കറ്റാണ് ഇദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവന്നത്. ഏപിൽ 28ന് ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 3-ൽ നിന്നായിരുന്നു ടിക്കറ്റെടുത്തത്. ദുബായ് ഡ്യൂട്ടി ഫ്രി നറുക്കെടുപ്പിൽ ഭാഗ്യം സ്വന്തമാക്കിയ 250-ാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം. മില്ലെനിയം മില്യനയർ സീരീസ് 500-ലെ ജേതാവ് അജ്മാനിൽ താമസിക്കുന്ന ഐടി എൻജിനീയറായ കാസർകോട് സ്വദേശി വേണുഗോപാൽ മുള്ളച്ചേരിയാണ്. ഈ നറുക്കെടുപ്പ് ചടങ്ങിൽ വേണുഗോപാലിന് സമ്മാനത്തുകയായ 10 ലക്ഷം ഡോളറിന്റെ ചെക്ക് കൈമാറി. മറ്റ് നറുക്കെടുപ്പിൽ 18 വയസുള്ള ഇന്ത്യൻ വിദ്യാർഥിനിക്ക് ബിഎംഡബ്ല്യു എഫ് 900 ആർ (റേസിങ് ബ്ലു മെറ്റലിക്) മോട്ടോർസൈക്കിൾ സമ്മാനം ലഭിച്ചു. ഷാർജയിൽ താമസിക്കുന്ന തസ്‌നിം അസ്ലം ഷെയ്ഖ് ആണ് ജേതാവ്. ആദ്യമായി താൻ സ്വന്തമായി വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നും ഈ വിജയം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും തസ്നിം പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)