
യുഎഇ: സിലിണ്ടറിന് പകരം പൈപ്പ് ഗ്യാസ്; ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ നടപടി
ഇനി സിലിണ്ടറിന് പകരം പൈപ്പ് ഗ്യാസ് സംവിധാനവുമായി അബുദാബി. കേന്ദ്രീകൃത പാചകവാതക ശൃംഖല സ്ഥാപിക്കുന്നതിന്റെ ഭാഗമായി, സുരക്ഷ ശക്തമാക്കുന്നതിനും വിതരണം ഏകോപിപ്പിക്കുന്നതിനും എമിറേറ്റിൽ ഘട്ടം ഘട്ടമായി ഗ്യാസ് സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഫ്രീസോൺ ഉൾപ്പെടെ എല്ലാ മേഖലകളിലുമുള്ള താമസ, വാണിജ്യ കെട്ടിടങ്ങളിൽ പൈപ്പ് ഗ്യാസ് സ്ഥാപിച്ചാണ് നിയന്ത്രണം നടപ്പാക്കുക. ഇതിനു മുന്നോടിയായി പാചകവാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ അന്തിമ ഘട്ടത്തിലാണ്. കെട്ടിടങ്ങളിലെ പാചകവാതക സുരക്ഷാ മാനദണ്ഡങ്ങൾ ഊർജിതമാക്കുന്നതിന് എല്ലാ കമ്പനികളും വ്യക്തികളും പദ്ധതിയുമായി സഹകരിക്കണമെന്ന് ഊർജ വിഭാഗം ചെയർമാൻ ഡോ. അബ്ദുല്ല ഹുമൈദ് അൽ ജർവാൻ പറഞ്ഞു. എമിറേറ്റിന്റെ സാമ്പത്തിക, നഗര വിപുലീകരണത്തിനൊപ്പം സുരക്ഷ ശക്തമാക്കി ജീവിതനിലവാരം ഉയർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിലുള്ള കെട്ടിട ഉടമകൾ കെട്ടിടങ്ങളിൽ പൈപ്പ് ഗ്യാസ് സംവിധാനം സ്ഥാപിച്ച് പദ്ധതിയുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പുതുതായി നിർമിക്കുന്ന കെട്ടിടങ്ങൾക്ക് കേന്ദ്രീകൃത പാചകവാതക സംവിധാനം നിർബന്ധമാക്കിയിട്ടുണ്ട്. പാചകവാതക കമ്പനികളും പുതിയ സംവിധാനമനുസരിച്ച് സേവനം മാറ്റേണ്ടിവരുമെന്നും അൽ ജർവാൻ പറഞ്ഞു. നിർമാണം, ഇൻസ്റ്റലേഷൻ, ഫില്ലിങ്, പ്രവർത്തനം, സുരക്ഷാ പരിശോധന, ഗ്യാസ് സിസ്റ്റങ്ങളുടെ പരിപാലനം, അറ്റകുറ്റപ്പണി തുടങ്ങിയ സേവനങ്ങളിൽ ഈ കമ്പനികൾക്ക് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നവർക്കെതിരെ കര്‍ശന നടപടിയുണ്ടാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)