
ജാഗ്രത! ഖത്തറില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത
ദോഹ: ഖത്തറില്‍ വാരന്ത്യത്തില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മെയ് 16, വെള്ളിയാഴ്ച മുതല്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് തിരിച്ചുവരും. അത് അടുത്ത ആഴ്ച ആദ്യം വരെ രാജ്യത്ത് തുടരുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യഎംഡി) അറിയിച്ചു. ചിലപ്രദേശങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് വീശും. തിരിശ്ചീന ദൃശ്യപരത കുറയുമെന്നും ക്യുഎംഡി മുന്നറിയിപ്പ് നല്കി. കടല്‍ത്തിരമാലകളേയും ഇത് ബാധിക്കും. അതിനാല്‍ കടലിലേക്ക് ഇറങ്ങുന്നവരും ജാഗ്രത പാലിക്കണം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)