
275 വർഷം പഴക്കം, ജീർണിക്കാതെ ശരീരം; ഓസ്ട്രിയൻ മമ്മിയുടെ രഹസ്യം വെളിപ്പെടുത്തി ഗവേഷകർ
എല്ലാകാലത്തും സാധാരണ മനുഷ്യർക്കും ഗവേഷകർക്കും കൗതുകമാണ് മമ്മികൾ. പുരാതന കാലത്ത് ജീവിച്ചിരുന്നവർ എങ്ങനെയാണ്
ഈ ശവശരീരങ്ങളെ ഇങ്ങനെ കേടുകൂടാതെ സംരക്ഷിച്ചതെന്നത് അത്ഭുതം തന്നെയാണ്. അതിനായി എന്തെല്ലാം മാർഗങ്ങളായിരിക്കും അവർ ഉപയോഗിച്ചിരിക്കുക എന്ന ഗവേഷണത്തിലാണ് ശാസ്ത്രലോകം ഇപ്പോഴും. ഒരു ചെറിയ ഓസ്ട്രിയൻ ഗ്രാമത്തിൽ നിന്നും ലഭിച്ച ഒരു മമ്മിയെക്കുറിച്ചാണ് എറ്റവും പുതിയ ചർച്ച. 279 വർഷം പഴക്കമുള്ള ഒരു മമ്മിയാണ് കണ്ടെത്തിയത് എന്ന് ഗവേഷകർ വിശകലനം ചെയ്തു. ഇത് അധികം അറിയപ്പെടാത്ത മമ്മിഫിക്കേഷൻ ടെക്നിക്കുകളെ ഉൾക്കാഴ്ച നൽകിയെന്നാണ് ഗവേഷകർ പറയുന്നത്. കൂടുതൽ പരിശോധനയിലാണ് ഇത് 279 വർഷം മുമ്പ് മരിച്ചയാളുടേതാണ് എന്ന് തിരിച്ചറിഞ്ഞത്. സെന്റ് തോമസ് ആം ബ്ലാസെൻസ്റ്റൈനിന്റെ പള്ളിയിലാണ് ഈ മമ്മി ഉള്ളത്. വളരെ നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന രീതിയിലാണ് ഇതുള്ളതെന്നും ഗവേഷകർ പറയുന്നു. 1746 -ൽ മരിച്ച പ്രാദേശിക ഇടവക വികാരിയായ ഫ്രാൻസ് സേവർ സിഡ്ലർ വോൺ റോസെനെഗിന്റേതാണ് ഈ മമ്മി എന്നാണ് നിഗമനം. നല്ല രീതിയിൽ എംബാം ചെയ്തതാണ് ഇത് ഇത്രയധികം കാലം ജീർണിക്കാതെ ശരീരം സംരക്ഷിക്കപ്പെടാൻ സഹായിച്ചത് എന്നാണ് ഗവേഷകർ പറയുന്നത്. മരക്കഷ്ണങ്ങൾ, ചുള്ളിക്കമ്പുകൾ, തുണി ഇവയാണ് ശരീരത്തിന്റെ അകത്ത് വച്ചിരുന്നത്. ശരീരം ഉണങ്ങുന്നതിന് വേണ്ടി സിങ്ക് ക്ലോറൈഡ് ചേർത്തു എന്നും ലുഡ്വിഗ്-മാക്സിമിലിയൻസ്-യൂണിവേഴ്സിറ്റിയിലെ പാത്തോളജിസ്റ്റും ഫ്രോണ്ടിയേഴ്സ് ഇൻ മെഡിസിൻ ലേഖനത്തിന്റെ രചയിതാവുമായ ഡോ. ആൻഡ്രിയാസ് നെർലിച്ച് വ്യക്തമാക്കി. സിടി സ്കാനിംഗും തുടർന്നുണ്ടായ വിശകലനവും മമ്മിയുടെ മുകൾഭാഗം പൂർണ്ണമായും കേടുകൂടാതെയിരിക്കുകയാണ് എന്ന് മനസ്സിലാക്കാൻ ഗവേഷകരെ സഹായിച്ചു. അതേസമയം, കൈകാലുകളും തലയുമൊക്കെ ചെറുതായി ജീർണ്ണിച്ച അവസ്ഥയിലാണെന്നും കണ്ടെത്തി.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)