Posted By user Posted On

യുഎഇയിൽ ഹോൺ മുഴക്കിയും ഉച്ചത്തിൽ പാട്ടുവെച്ചും യാത്ര വേണ്ട; വൻ തുക പിഴ

ഹോൺ മുഴക്കിയും ഉച്ചത്തിൽ പാട്ടുവച്ചും വാഹനം ഓടിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് അബുദാബി പൊലീസ്. വാഹനങ്ങളുടെ സൈലൻസറുകളിൽ മാറ്റം വരുത്തി ശബ്ദമലിനീകരണം സൃഷ്ടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും.കഴിഞ്ഞ വർഷം ശബ്ദമലിനീകരണത്തിനു 3054 ആളുകൾ പിടിയിലായി. അബുദാബിയിൽ 785, ദുബായിൽ 1622, ഷാർജയിൽ 504, അജ്മാനിൽ 117, ഉമ്മുൽഖുവൈനിൽ 7, ഫുജൈറയിൽ 8, റാസൽഖൈമയിൽ 11 എന്നിങ്ങനെയാണ് കണക്ക്.

വാഹനങ്ങളിൽ നിന്നു നിശ്ചിത അളവിൽ കൂടുതൽ ശബ്ദമുണ്ടായാൽ 400 ദിർഹമാണ് പിഴ. ഡ്രൈവിങ് ലൈസൻസിൽ 4 ബ്ലാക്ക് മാർക്കും വീഴും. അനാവശ്യമായി ഹോൺ ഉപയോഗിക്കുന്നവർക്കും ഇതേ ശിക്ഷയാണ്.വാഹനങ്ങളിൽ നിന്നുള്ള ശബ്ദം മൂലം ഭീകരാന്തരീക്ഷം സൃഷ്ടിച്ചാൽ 2000 ദിർഹം പിഴയും ലൈസൻസിൽ 12 ബ്ലാക്ക് മാർക്കും ലഭിക്കും.മറ്റ് ഡ്രൈവറെ സമ്മർദത്തിലാക്കും വിധം ഹോൺ മുഴക്കുന്നവർക്കെതിരെയും ലൈറ്റ് ഉപയോഗിക്കുന്നവർക്കെതിരെയും നടപടി കർശനമാക്കുമെന്നും പൊലീസ് പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *