Posted By user Posted On

സ്റ്റോറിൽ നിന്ന് ഉൽപന്നങ്ങൾ മോഷ്ടിച്ചത് ഉടമ അറിഞ്ഞില്ല; മെഡിക്കൽ ഉപകരണങ്ങളുമായി മോഷണസംഘം യുഎഇയിൽ പിടിയിൽ

ബർദുബായ് റഫാ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് രണ്ട് ലക്ഷം ദിർഹം വിലമതിക്കുന്ന മെഡിക്കൽ ഉൽപന്നങ്ങൾ മോഷ്ടിച്ചു. എന്നാൽ ഇത് ഉടമ അറിഞ്ഞിരുന്നില്ല. സ്റ്റോറിൽ നിന്ന് ഉൽപന്നങ്ങൾ മോഷ്ടിച്ചത് ഉടമ അറിഞ്ഞത് തൊണ്ടിമുതൽ പൊലീസ് തിരിച്ചേൽപിക്കാനായി ബന്ധപ്പെട്ടപ്പോൾ. റഫാ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. ഗാലിബ് അൽ ഘഫ് ലിയുടെ നേതൃത്വത്തിലുള്ള ഇന്റലിജൻസ് ആൻഡ് സെക്യുരിറ്റി ടീമുകൾ നടത്തിയ അന്വേഷണത്തിലാണ് മോഷണ സംഘത്തെ പിടികൂടിയത്. സ്റ്റേഷനിലെ അന്വേഷണ വിഭാഗത്തോടൊപ്പം ചേർന്നുള്ള കർശന മേൽനോട്ടത്തിൽ ഒരു സംഘത്തെ സംശയാസ്പദമായി കണ്ടെത്തിയതോടെയായിരുന്നു അന്വേഷണത്തിന് തുടക്കം.പ്രതികൾ വൻ തോതിൽ മെഡിക്കൽ ഉൽപന്നങ്ങൾ കൈവശം വച്ചിരുന്നതും അവയുടെ ഉറവിടം വിശദീകരിക്കാനാകാതിരുന്നതും മോഷണം ആണെന്നതിലേക്ക് എളുപ്പം എത്തിച്ചേരാൻ പൊലീസിനെ സഹായിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പല തവണകളായി സ്റ്റോറിന്റെ വെയർഹൗസിൽ നിന്ന് ഉൽപന്നങ്ങൾ മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. ഉടമയും ജീവനക്കാരും മോഷണം നടക്കുന്നത് അറിഞ്ഞിരുന്നില്ലെന്നും പിന്നീട് നടത്തിയ പരിശോധനയിൽ 123,000 മൂല്യമുള്ള ഉൽപന്നങ്ങൾ നഷ്ടമായിരുന്നതായും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ മോഷണത്തിൽ ഏർപ്പെട്ടതും വ്യക്തമായി. ഇതര മോഷണ കേസുകളിലേയും പ്രതികളുടെ പങ്കാളിത്തം അന്വേഷണത്തിൽ വ്യക്തമായതായും അധികൃതർ പറഞ്ഞു. 2023-ൽ രൂപീകരിച്ച ഈ സ്പെഷ്യൽ യൂണിറ്റ് ഇതിനകം 1,333 സുരക്ഷാ ടിപ്‌സുകൾ സ്വീകരിച്ചും 738 കേസുകൾ വിജയകരമായി പരിഹരിച്ചും ശ്രദ്ധേയരായിരുന്നു. 27 പുരസ്‌കാരങ്ങൾ ഇവരെത്തേടിയെത്തി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version