Posted By user Posted On

യുഎഇയിൽ പൊലീസായും ബാങ്ക് ഉദ്യോ​ഗസ്ഥരായും ചമഞ്ഞ് പണം തട്ടിയ നടത്തിയ സംഘം പിടിയിൽ

ദുബായിൽ മൊ​ബൈ​ൽ ഫോ​ൺ വഴി ബാ​ങ്കിം​ഗ്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ മൂ​ന്ന് സംഘങ്ങൾ അറസ്റ്റിൽ. 13 ഏ​ഷ്യ​ക്കാ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ വ്യാ​ഴാ​ഴ്ച ദുബായ് പൊ​ലീ​സിൻ്റെ പി​ടി​യി​ലാ​യ​ത്. പൊലീസ് ഉദ്യോ​ഗസ്ഥരുടേയും ബാങ്ക് ഉദ്യോ​ഗസ്ഥരുടേയും വേഷം ചമഞ്ഞെത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഇവർ ആളുകളുടെ അടുത്തേക്ക് എത്തുന്നത്, ബാ​ങ്കി​ങ്​ വി​വ​ര​ങ്ങ​ൾ അ​പ്‌​ഡേ​റ്റ് ചെ​യ്യ​ൽ, ട്രാ​ഫി​ക് പി​ഴ അ​ട​ക്ക​ൽ, താ​മ​സ വി​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ൽ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളുമായാണ്. ഇതിലൂടെ ലഭിക്കുന്ന വ്യക്തി​ഗത വിവരങ്ങൾ ഉപയോ​ഗിച്ചായിരുന്നു ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയത്. ഡെ​ബി​റ്റ്​ കാ​ർ​ഡി​​ലെ മൂ​ന്നു ഡി​ജി​റ്റ് ന​മ്പ​ർ, ഒടിപി തു​ട​ങ്ങി​യ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നാ​യി ഇ​ര​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ പ​ല​ത​രം ത​ന്ത്ര​ങ്ങ​ളും സം​ഘം പ്ര​യോ​ഗി​ച്ചി​രു​ന്നു. ഓ​ഫി​സ്​ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​ശ്വാ​സം മു​ത​ലെ​ടു​ത്താ​ണ്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് അധികൃതർ വ്യക്തമാക്കി. സൈബർ കുറ്റകൃത്യങ്ങൾ തടയാനായി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാ​ഗമായാണ് അറസ്റ്റ്. പ്രതികളിൽ 50 ഓളം ഫോണുകൾ പിടിച്ചെടുത്തു. ടെ​ക്​​സ്റ്റ്​ മെ​സേ​ജ്, ഇ​മെ​യി​ലു​ക​ൾ, ഫോ​ൺ കാ​ളു​ക​ൾ എ​ന്നി​വ മു​ഖേ​ന ബാ​ങ്കു​ക​ൾ ഒ​രി​ക്ക​ലും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യോ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ അ​പ്​​ഡേ​റ്റ്​ ചെ​യ്യ​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ക്കു​ക​യോ ചെ​യ്യി​ല്ലെ​ന്ന്​ പൊ​ലീ​സ്​ വീ​ണ്ടും മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. സം​ശ​യ​ക​ര​മാ​യ രീ​തി​യി​ലു​ള്ള ഫോ​ൺ കാ​ളു​ക​ളോ മെ​സേ​ജു​ക​ളോ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ പൊ​ലീ​സ്​ വെ​ബ്​​സൈ​റ്റി​ലെ ഇ-​ക്രൈം പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ​യും ദു​ബൈ പൊ​ലീ​സ്​ ആ​പ്പി​ലൂ​ടെ​യോ അല്ലെങ്കിൽ തൊ​ട്ട​ടു​ത്തു​ള്ള പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യോ ചെ​യ്യാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version