Posted By user Posted On

ഇന്ത്യ- പാക് സംഘർഷം; ഇന്നത്തെ ഐപിഎൽ മത്സരം നിർത്തിവെച്ചു

ജമ്മു കശ്മീർ മേഖലയിൽ പാകിസ്താൻ ആക്രമണം ശക്തമായ സാഹചര്യത്തിൽ ധർമ്മശാലയിലെ ഐപിഎൽ മത്സരം നിർത്തിവെച്ചു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പഞ്ചാബ് കിംഗ്‌സ്- ഡൽഹി ക്യാപിറ്റൽസ് മത്സരമാണ് നിർത്തിവെച്ചത്. സ്റ്റേഡിയത്തിലെ ലൈറ്റുകൾ അണച്ചു. സ്റ്റേഡിയത്തിലെ ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാൻ നിർദേശിക്കുകയും ചെയ്തു.

മേയ് 11 ന് നടക്കേണ്ട പഞ്ചാബ്– മുംബൈ ഇന്ത്യൻസ് മത്സരം ധരംശാലയിൽനിന്ന് മാറ്റും. മറ്റൊരു ദിവസം അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേ‍ഡിയത്തിലായിരിക്കും ഈ മത്സരം നടക്കുക. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെ ധർമ്മശാലയിലെ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *