Posted By user Posted On

വരവും ചെലവും ടാലിയാകുന്നില്ലേ? മാസാവസാനം കീശയിൽ കാശില്ലെ? ഇങ്ങനെ പ്ലാൻ ചെയ്ത് നോക്കൂ

സമ്പത്ത് എങ്ങനെ വർദ്ധിപ്പിക്കാം എന്നുള്ളത് എല്ലാവരും തലപുകഞ്ഞ് ചിന്തിക്കുന്ന ഒരു വിഷയമായിരിക്കും. മികച്ച രീതിയിൽ നിക്ഷേപങ്ങൾ നടത്തുന്നതിലൂടെയും പണം നന്നായി കൈകാര്യം ചെയ്യുന്നതിലൂടെയും സമ്പത്ത് കാലക്രമേണ വർധിക്കും. എന്നാൽ ഇത് എങ്ങനെ എന്നുള്ളത് പലർക്കും അറിയില്ല. എത്ര കഷ്ടപ്പെട്ടാലും വരവും ചെലവും കൂട്ടിമുട്ടിക്കാൻ കഴിയാത്തവരാകും പലരും. സാൻഡ്വിച്ച് ജനറേഷനിലുള്ളവർ നേരിടുന്ന പ്രധാന പ്രശ്‌നമാണിത്. മറ്റുള്ളവർക്ക് വേണ്ടിയും ഇഎംഎ അടയ്ക്കാനുമൊക്കെ നെട്ടോട്ടമോടുമ്പോൾ പലപ്പോഴും മാസവസാനം ബാങ്ക് ബാലൻസ് പൂജ്യമായിരിക്കും. ഒരു വശത്ത് കുട്ടികൾ മറുവശത്ത് പ്രായമായ മാതാപിതാക്കൾ. ഈ രണ്ട് വിഭാഗത്തെയും കരുതേണ്ടി വരുന്ന 35 മുതൽ 55 വരെ പ്രായമുള്ളവരെയാണ് സാൻഡ്വിച്ച് ജനറേഷൻ എന്നു വിളിക്കുന്നത്. രണ്ട് ഭാഗത്തുനിന്നുമുള്ള സമ്മർദ്ദത്തിൽ പെട്ട് പലപ്പോഴും സ്വന്തം ഇഷ്ടങ്ങൾ മാറ്റി വയ്‌ക്കേണ്ടി വരുന്നവർ.

കുടുംബത്തിലുള്ളവർ തമ്മിൽ തുറന്ന സാമ്പത്തിക ചർച്ചകൾ നടത്തുക എന്നത് വളരെ പ്രധാനമാണ്. കുടുംബത്തിലെ വരുമാനം ഓരോരുത്തരുടെയും ആവശ്യങ്ങൾ, അത്യാവശ്യങ്ങൾ എന്നിവ പരിഗണിച്ച് ബജറ്റ് തയ്യാറാക്കാം. തുറന്ന ചർച്ചകൾ കുട്ടികൾക്കും സാമ്പത്തികമായ അറിവ് നൽകും. വൈകാരികമായി സാമ്പത്തിക തീരുമാനങ്ങളെടുക്കരുത്. പ്രായമായ മാതാപിതാക്കളോ കുഞ്ഞുങ്ങളോ പറയുന്ന ആവശ്യങ്ങളോട് നോ പറയാൻ മടിയായിരിക്കും. തുറന്ന ചർച്ചകൾ സാമ്പത്തികാവസ്ഥയെക്കുറിച്ച് എല്ലാവർക്കും ബോധ്യം നൽകും. ആരോഗ്യം,വിദ്യാഭ്യാസം പോലുള്ളവയ്ക്ക് പ്രാധാന്യം നൽകണം. അവധിക്കാല യാത്രകൾ,ഉത്സവകാല ചെലവുകൾ എന്നിവയും പ്ലാൻ ചെയ്യാം. ചെലവും വരവും ആദ്യംതന്നെ വിലയിരുത്തണം. 50% ചെലവുകൾ അവശ്യവസ്തുക്കൾക്ക് വേണ്ടിയും 30% വിനോദങ്ങൾക്ക് വേണ്ടിയും 20% നിക്ഷേപത്തിലേക്കും എന്നത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു സൂത്രവാക്യമാണ്. പാഴ് ചെലവുകൾ നടത്തുന്നില്ലെന്നത് ഉറപ്പുവരുത്തണം.

അൻപത് വയസെത്തും വരെ കാത്തിരിക്കാതെ എത്രയും നേരത്തെ റിട്ടയർമെന്റ് പ്ലാനിങ് ആരംഭിക്കുക. എല്ലാ നിക്ഷേപങ്ങളും ദീർഘകാലാടിസ്ഥാനത്തിലാകരുത്. പെട്ടെന്ന് വേണ്ട ആവശ്യങ്ങൾക്ക് ചെറിയ കാലത്തേക്കുള്ള സമ്പാദ്യവും വേണം. കൂടാതെ ഒരു അടിയന്തര ഫണ്ടും കരുതിവെക്കണം. 3 മുതൽ 6 മാസത്തെ വരുമാനം അടിയന്തര ഫണ്ടായി സൂക്ഷിച്ചാൽ പെട്ടെന്ന് ജോലി പോയാലോ ഒരു അപകടം പറ്റിയാലോ ഒക്കെ വരുന്ന ചെലവുകൾ മാനേജ് ചെയ്യാം. ഇതിൽ കുറവ് വരുന്നതനുസരിച്ച് വീണ്ടും തത്തുല്യതുക കൂട്ടി വയ്‌ക്കേണ്ടി വരും. ഉയർന്ന വരുമാനം ലഭിക്കുന്ന ഒരു സേവിംഗ്‌സ് അക്കൗണ്ടിൽ ആറ് മുതൽ പന്ത്രണ്ട് മാസത്തെ ജീവിതച്ചെലവിനുള്ള തുക സൂക്ഷിക്കുക എന്നതും നല്ല പ്ലാനാണ്.

റിസ്ക് കുറഞ്ഞ നിക്ഷേപ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക. അതായത് ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ സ്ഥിര നിക്ഷേപങ്ങൾ പോലുള്ളവ. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ, അല്ലെങ്കിൽ എൻപിഎസ് പോലുള്ള റിട്ടയർമെൻ്റ് അടിസ്ഥാനമാക്കിയുള്ള ഫണ്ടുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഇത്തരത്തിൽ സൂക്ഷിച്ച് ചെലവാക്കുകയും കൃത്യമായ ആസൂത്രണം ഉണ്ടാവുകയും ചെയ്യുകയാണെങ്കിൽ സമ്പാദ്യം കൂട്ടാൻ സാധിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *