Posted By user Posted On

‘ഖ​ത്ത​ർ ഗേ​റ്റ്’വി​വാ​ദം മാ​ധ്യ​മ​സൃ​ഷ്ടി; ആരോപണങ്ങൾ തള്ളി ഖത്തർ പ്ര​ധാ​ന​മ​ന്ത്രി

ദോഹ: ഗാസ മധ്യസ്ഥശ്രമങ്ങളുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ മാധ്യമങ്ങള്‍ ഖത്തറിനെതിരെ നടത്തുന്ന പ്രചാരണങ്ങളെ ത​ള്ളി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ ആ​ൽ​ഥാ​നി. ഇസ്രായേൽ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ഖത്തർ ശ്രമിച്ചുവെന്ന് ആരോപിച്ച് ‘ഖ​ത്ത​ർ ഗേ​റ്റ്’ എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണം ഇ​സ്രാ​യേ​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ സൃ​ഷ്ടി മാ​ത്ര​മാ​ണെ​ന്നും, ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഖത്തർ സന്ദർശനത്തിനെത്തിയ തു​ർ​ക്കി​യ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഹ​കാ​ൻ ഫി​ദാ​നൊ​പ്പം മുശൈരിബിലെ അമീരി ദിവാൻ ഓഫീസിൽ ന​ട​ത്തി​യ സം​യു​ക്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. യുദ്ധം അവസാനിപ്പിക്കാൻ ഹമാസിനും ഇസ്രായേലിനും ഇടയിൽ ഖത്തർ നടത്തുന്ന മ​ധ്യ​സ്ഥ ഇ​ട​പെ​ട​ലു​ക​ളെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാഗമാണ് ‘ഖ​ത്ത​ർ ഗേ​റ്റ്’ എ​ന്ന പേ​രി​ലെ ആ​രോ​പ​ണ​ങ്ങ​ൾ. ഗസ്സ വിഷയത്തില്‍ തുടക്കം മുതൽ ഈജിപ്തുമായി ചേർന്ന് ഖത്തർ മധ്യസ്ഥ ശ്രമം നടത്തുന്നുണ്ട്. രാഷ്ട്രീയപ്രേരിതമായി ഉ​യ​ർ​ത്തു​ന്ന മാ​ധ്യ​മ പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. നൂറിലധികം ബന്ദികളുടെ മോചനത്തിനും വെടിനിർത്തൽ സാധ്യമാക്കാനും മധ്യസ്ഥ ശ്രമങ്ങളിലൂടെ സാധിച്ചുവെന്നത് നുണകൾ പ്രചരിപ്പിക്കുന്നവർ മറന്നുപോയി. സമാധാനവും സുരക്ഷയും ഉറപ്പാക്കാനാണ് ഖത്തറിന്റെ പരിശ്രമമെന്നും യുദ്ധങ്ങളിൽ നിന്ന് നേട്ടമുണ്ടാക്കാൻ ഖത്തർ ശ്രമിക്കില്ലെന്നും എ​ത്ര ആ​രോ​പ​ണ​ങ്ങ​ളു​യ​ർ​ന്നാ​ലും ദൗത്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി വ്യക്തമാക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *