
കോർണിഷിൽ നിന്ന് പുതിയ മെട്രോ ലിങ്ക് എം 144 ബസ് മദീന ഖലീഫ മേഖലകളിലേക്ക് ഇന്നു മുതൽ സർവിസ് നടത്തും
ദോഹ: ദോഹ മെട്രോ കോർണിഷ് സ്റ്റേഷനിൽനിന്ന് മദീന ഖലീഫ ഉൾപ്പെടെ താമസ മേഖലകളിലേക്ക് പുതിയ ലിങ്ക് ബസ് സർവിസിന് ഞായറാഴ്ച തുടക്കമാകും.
എം 144 നമ്പർ ബസാണ് കോർണിഷ് മെട്രോ സ്റ്റേഷൻ കേന്ദ്രീകരിച്ച് പുതുതായി സർവിസ് ആരംഭിക്കുന്നത്. നോർത്ത് മദീന ഖലീഫക്ക് പുറമെ, ദഹ്ൽ അൽ ഹമാം, ഉം ലഖ്ബ തുടങ്ങിയ മേഖലകളെ ബന്ധിപ്പിച്ചാകും സർവിസ്. തവാർ മാൾ, ലാൻഡ്മാർക്ക് മാൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള യാത്രക്കാർക്കും ആശ്രയിക്കാവുന്ന വിധമാണ് സർവിസ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)