
കോര്‍ണിഷില്‍ പുതിയ മെട്രോലിങ്ക് റൂട്ട് പ്രഖ്യാപിച്ച് ദോഹ മെട്രോ
ദോഹ: ഖത്തറിലെ കോര്‍ണിഷില്‍ പുതിയ മെട്രോ ലിങ്ക് ബസിന്റെ സര്‍വീസ് പ്രഖ്യാപിച്ച് ദോഹ മെട്രോ. ദോഹ മെട്രോയുടെയും ലുസൈല്‍ ട്രാമിന്റെയും ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
നാളെ, ഏപ്രില്‍ 27 മുതല്‍, കോര്‍ണിഷ് സ്റ്റേഷനില്‍ നിന്ന് പുതിയ ബസ്, M144 സര്‍വീസ് നടത്തും. മദീനത്ത് ഖലീഫ നോര്‍ത്ത്, ദാല്‍ അല്‍ ഹമാം, ഉം ലെഖ്ബ പ്രദേശങ്ങളിലേക്കാണ് പുതിയ ബസ് സര്‍വീസ് നടത്തുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)