Posted By user Posted On

ഭാര്യയും മകളും കേരളത്തിൽ ഇവരെ കാണാൻ വരാൻ പാക് പൗരനായ തൈമൂർ എത്ര നാൾ കാത്തിരിക്കണം?

കാശ്മീരിലുണ്ടായ ആക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും നയതന്ത്രബന്ധങ്ങൾക്ക് പരസ്പരം തടയിടുമ്പോൾ, തൻ്രെ ഭാ​ര്യയുടേയും കുഞ്ഞിൻ്രെയും അടുക്കൽ എത്താൻ ഇനി എത്ര നാൽ കാത്തിരിക്കണമെന്ന ആശങ്കയിലാണ് തൈമൂർ. കേരളത്തിന്റെ മരുമകനായിമാറി, ഈ നാടിനെ ഏറെ ഇഷ്ടപ്പെട്ട തൈമൂർ താരിഖ് പാകിസ്താൻ പൗരനാണ്. തൈമൂറിന്റെ ജീവിതസഖി കോട്ടയം സ്വദേശിനി ശ്രീജയാണ്. മകളെ കാണാനും ഭാര്യാസഹോദരന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനും ഈയാഴ്ച അവസാനം ഇന്ത്യയിലേക്ക് വരാനിരിക്കുകയായിരുന്നു തൈമൂർ. അപ്പോഴാണ് ഇന്ത്യ-പാകിസ്താൻ ബന്ധത്തിൽ വിള്ളൽ വീഴുന്നത്. സഹോദരൻ വിഷ്ണുവിന്റെ വിവാഹം മേയ് 11-നാണ്. അതിൽ പങ്കെടുക്കാനും തൈമൂറിന് ആഗ്രഹമുണ്ടായിരുന്നു. ഏഴുവർഷം മുൻപാണ് ശ്രീജ, പാകിസ്താനിലെ മുൾട്ടാൻ സ്വദേശിയായ തൈമൂർ താരിഖിന്റെ ജീവിത സഖിയായത്. മതവും രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളുമൊന്നും ശ്രീജയുടെയും തൈമൂറിന്റെയും പ്രണയത്തിന് വിലങ്ങ് തടിയായിരുന്നില്ല. 2010ൽ നഴ്‌സായി ഷാർജ മെഡിക്കൽ സെന്ററിലെത്തിയപ്പോഴാണ് തൈമൂറിനെ പരിചയപ്പെടുന്നത്.

അവിടെ ചികിത്സയ്‌ക്കെത്തിയതായിരുന്നു തൈമൂർ. ആ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. ഇരുവരുടേയും വിവാഹം 2018 ഏപ്രിൽ 16നായിരുന്നു. അന്നുമുതൽ താരിഖ് ശ്രീജയുടെ ‘മുന്ന’ ആണ്. അജ്മാനിലാണ് ഇരുവരും താമസിച്ചിരുന്നത്. ഷാർജയിൽ തടിയുത്പന്നങ്ങളുടെ ബിസിനസ് നടത്തുകയാണ് 37-കാരനായ തൈമൂർ. ഞാലിയാകുഴിയിൽ അവർ വാങ്ങിയ വീടിന് ‘താരിഖ് മൻസിൽ’ എന്ന് പേരുമിട്ടു. അങ്ങനെ, പാകിസ്താൻകാരനായ തൈമൂർ, പാതി മലയാളിയായി. ഗർഭിണിയായതോടെ ശ്രീജ നഴ്സിങ് ജോലി ഉപേക്ഷിച്ച് 2024 ഏപ്രിലിലാണ് നാട്ടിലെത്തിയത്. ഒക്ടോബറിൽ മകൾ മിൻഹ പിറന്നു. ഓഗസ്റ്റ് 21-നാണ് ഷാർജയിലേക്ക് മടങ്ങിയത്. ശ്രീജ പാകിസ്താനിൽ പോയിട്ടില്ല. തൈമൂറിന് മലയാളസിനിമയും കേരളത്തിലെ പൊറോട്ടയും സാമ്പാറുമൊക്കെ ഇഷ്ടമാണ്, ശ്രീജ പറഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *