Posted By user Posted On

അറിയാം പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി; പലിശ നിരക്ക് , സവിശേഷതകൾ എന്നിവ

നിക്ഷേപകർക്ക് പ്രതിമാസം കൃത്യമായ വരുമാനം ഉറപ്പുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സമ്പാദ്യ പദ്ധതിയാണ് കേന്ദ്ര പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS). 2025 ലെ ഈ സ്കീമിനെക്കുറിച്ചുള്ള പ്രധാന വിശദാംശങ്ങൾ മനസ്സിലാക്കാം,

പദ്ധതിയുടെ പേര് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
പലിശനിരക്ക് പ്രതിവർഷം 7.4%
യോഗ്യത ഇന്ത്യയിൽ താമസമാക്കിയിട്ടുള്ള എല്ലാ പ്രായപൂർത്തിയായവർക്കും. 10 വയസിന് മുകളിൽ പ്രായമുള്ളവരുടെ പേരിൽ പ്രായപൂർത്തിയായ ആൾക്ക് ചേരാം.
കുറഞ്ഞ നിക്ഷേപം 1,500 രൂപ
ഉയർന്ന നിക്ഷേപം സിംഗിൾ അക്കൗണ്ട് പ്രകാരം 9 ലക്ഷം, ജോയിന്റ് അക്കൗണ്ട് പ്രകാരം 15 ലക്ഷം.
കാലാവധി അഞ്ച് വർഷം
സർക്കാരിന്റെ പിന്തുണ ഉണ്ട്
നികുതി ഇളവ് നികുതി ഇളവ് ഈ പദ്ധതി പ്രകാരം ലഭിക്കുന്നില്ല. സെക്ഷൻ 80സി പ്രകാരം നികുതി ഇളവ് ലഭിക്കുന്നില്ല.

പതിവായി ഉയരുന്ന ചോദ്യങ്ങൾ (FAQ)

എന്താണ് പോസ്റ്റ് ഓഫീസ് പ്രതിമാസ പദ്ധതി?
പോസ്റ്റ് ഓഫീസുകളിലെ നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇങ്കം സ്കീം. കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയുള്ള പദ്ധതിയിൽ എല്ലാ മാസവും ഒരു നിശ്ചിത തുക ലഭിക്കുന്നു.
കേന്ദ്ര പദ്ധതി പ്രകാരം ഒരു ലക്ഷം രൂപയ്ക്ക് എത്ര രൂപ പലിശയായി ലഭിക്കും?
പോസ്റ്റ് ഓഫീസ് പദ്ധതി പ്രകാരം 7.40 ശതമാനമാണ് പലിശ. ഒരു ലക്ഷം രൂപ കണക്കാക്കിയാൽ 616.67 രൂപയാണ് പലിശയായി ലഭിക്കുന്നത്.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ ആർക്കെല്ലാം അംഗമാകാം?
ഇന്ത്യയിൽ താമസമാക്കിയ ഏതൊരു പൗരനും പോസ്റ്റ് ഓഫീസ് പദ്ധതിയുടെ ഭാഗമായി അക്കൗണ്ട് തുറക്കാം. എന്നാൽ പ്രവാസികൾക്ക് ഇതിന് അവസരമുണ്ടാകില്ല. 10 വയസിന് മുകളിൽ പ്രായമുള്ള മൈനറുടെ പേരിൽ പ്രായപൂർത്തിയായ ഒരാൾക്ക് അക്കൗണ്ട് തുറക്കാവുന്നതാണ്. നിക്ഷേപകന് 18 വയസ് ആയിക്കഴിഞ്ഞാൽ ഇയാളുടെ പേരിലേക്ക് അക്കൗണ്ട് മാറ്റാനും സാധിക്കും
മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശനിരക്ക് എത്ര?
മുതിർന്ന പൗരന്മാർ‌ക്ക് 8.2 ശതമാനമാണ് വാർഷിക പലിശ നിരക്ക് ലഭിക്കുക.

എന്താണ് കേന്ദ്ര പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

സാധാരണക്കാർക്കിടയിൽ ജനപ്രിയമായ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി ഒരു ടേം ഡെപ്പോസിറ്റ് അക്കൗണ്ടിന്റെ രൂപമാണ്. പദ്ധതിയിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കാനും എല്ലാ മാസവും സ്ഥിരമായ പലിശ നേടുന്നതിനും സാധിക്കും. സിംഗിൾ അക്കൗണ്ട്, ജോയിന്റ് അക്കൗണ്ട് എന്നിങ്ങനെ നിക്ഷേപം ആരംഭിക്കാം. സിംഗിൾ അക്കൗണ്ടിൽ 9 ലക്ഷം രൂപ വരേയും ജോയിന്റ് അക്കൗണ്ടായി 15 ലക്ഷം രൂപ വരേയും നിക്ഷേപിക്കാം. അഞ്ചു വർഷമാണ് പദ്ധതിയുടെ നിക്ഷേപ കാലാവധി.

പദ്ധതിയിലെ ഏറ്റവും കുറവ് നിക്ഷേപത്തുക 1,000 രൂപയാണ്. കൂടാതെ, 1,000 രൂപയുടെ ഗുണിതങ്ങളായി അധിക നിക്ഷേപവും നടത്താവുന്നതാണ്.

നിക്ഷേപങ്ങൾ ഇങ്ങനെ,

സിംഗിൾ അക്കൗണ്ട് – 9 ലക്ഷം രുപ
ജോയിന്റ് അക്കൗണ്ട് – 15 ലക്ഷം രൂപ വരെ
മൈനർ അക്കൗണ്ട് – 10 വയസ്സും അതിൽ കൂടുതലും 3 ലക്ഷം വരെ

പലിശ നിരക്ക്

അഞ്ചു വർഷം അഥവാ 60 മാസം കാലാവധിയുള്ളതാണ് ഈ പദ്ധതി. നിലവിൽ, പ്രതിവർഷമുള്ള പലിശ നിരക്ക് 7.40% ആണ്. ഇത് എല്ലാ മാസവും നൽകണം. നേരത്തെയുണ്ടായിരുന്ന 8.40% നിരക്കിൽ നിന്നും പരിഷ്കരിച്ചതാണ് ഇത്. 2025 ജനുവരി മുതൽ ഇത് സ്ഥിരമാണ്.

പദ്ധതിയുടെ സവിശേഷതകളും നേട്ടവും

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ സവിശേഷതകളും നേട്ടങ്ങളും സവിശേഷതകളും പരിശേധിക്കാം.

കാലവധി – നിക്ഷേപം കുറഞ്ഞത് അഞ്ചു വർഷത്തേക്ക് ലോക്ക് ഇൻ ചെയ്തിരിക്കും. അതിനുശേഷം മുതലിന്റെ മുഴുവൻ തുകയും തിരികെ നൽകും.

പ്രതിമാസ വരവ് – നിക്ഷേപകർക്ക് പ്രതിമാസം പലിശ ലഭിക്കും. ഇതൊരു സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്ക് ഇത് അനുയോജ്യമായ ഒന്നാണ്. ഒരു തുക പോസ്റ്റോഫീസിൽ നിക്ഷേപിച്ചു കഴിഞ്ഞാൽ. അതിന്റെ പലിശ വാർഷികാടിസ്ഥാനത്തിൽ കണക്കാക്കി. ഇതിനെ 12 കൊണ്ട് ഹരിച്ച് എല്ലാ മാസവും അക്കൗണ്ടിലേക്ക് ക്രെഡിറ്റാവുന്നു. ഇത് ഒരു പ്രതിമാസ വരുമാനമായിട്ട് ഉപയോഗിക്കാം.

കൈമാറ്റം ചെയ്യാൻ സാധിക്കും: നിക്ഷേപകൻ ജോലിയുടെ ഭാഗമായോ മറ്റോ സ്ഥലം മാറുകയാണെങ്കിൽ ഇന്ത്യയിലുടനീളമുള്ള പോസ്റ്റ് ഓഫീസുകൾക്കിടയിൽ അക്കൗണ്ടുകൾ കൈമാറാൻ സാധിക്കും.

മൂലധന സംരക്ഷണം – കേന്ദ്ര സർക്കാരിന്റെ പിന്തുണ ഈ പദ്ധതിക്ക് ലഭിക്കുന്നതിനാൽ തന്നെ പദ്ധതിയിൽ നിക്ഷേപിക്കുന്ന പണം വളരെ സുരക്ഷിതമാണെന്നാണ് കണക്കാക്കപ്പെടുന്നത്.

നോമിനി – ഈ പദ്ധതി അനുസരിച്ച് ഒരു ഗുണഭോക്താവിനെ നാമനിർദ്ദേശം ചെയ്യാനും നിക്ഷേപകന് സാധിക്കും. ഏതെങ്കിലും സാഹചര്യത്തിൽ നിക്ഷേപകന് മരിച്ചാൽ പദ്ധതിയിൽ നിന്നും പ്രതിമാസം ലഭിക്കുന്ന നിക്ഷേപ തുകയും പലിശയും ഗുണഭോക്താക്കൾക്ക് പ്രയോജനം ചെയ്യും.

നികുതി കണക്കാക്കുന്നത്

പദ്ധതിയിൽ നിന്ന് ലഭിക്കുന്ന വരുമാനം സ്രോതസ്സിൽ തന്നെ നികുതി കിഴിവിന് (TDS) വിധേയമല്ല. ഇത് നികുതി – കാര്യക്ഷമമായ നിക്ഷേപ ഓപ്ഷനാക്കി മാറ്റുന്നു. ആദായനികുതി നിയമം 24 ലെ സെക്ഷൻ 80സി പ്രകാരം ഇത് ഒരു നികുതി ആനുകൂല്യവും വാഗ്ദാനം ചെയ്യുന്നില്ല. കൂടാതെ നിക്ഷേപിക്കുന്ന തുകയ്ക്ക് ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്.

യോഗ്യതാ മാനദണ്ഡം

ഇന്ത്യയിൽ താമസിക്കുന്ന എല്ലാ പൗരന്മാർക്കും പദ്ധതിക്ക് വേണ്ടിയുള്ള യോഗ്യതയുണ്ട്. അതേസമയം, പ്രവാസികൾക്ക് പദ്ധതിയുടെ ഭാഗമാകുവാൻ സാധിക്കില്ല.

പ്രായപൂർത്തിയായ ആർക്കും പോസ്റ്റ് ഓഫീസ് അക്കൗണ്ട് തുറക്കാം. 10 വയസ്സിന് താഴെയുള്ളവരാണെങ്കിൽ പ്രായപൂർത്തി ആയ ആർക്കും അവരുടെ പേരിൽ തുറക്കാൻ സാധിക്കും. ഇവർക്ക് 18 വയസ് തികയുമ്പോൾ ഫണ്ടുകൾ ആക്സസ് ചെയ്യാൻ സാധിക്കും. അതിന് അപേക്ഷകൾ നൽകേണ്ടതുണ്ട്.

നിക്ഷേപിക്കാവുന്ന തുക

1,500 രൂപയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ നിക്ഷേപിക്കാവുന്ന കുറ‍ഞ്ഞ തുക. അതേസമയം, ഉയർന്ന തുക എന്നത് സിംഗിൾ അക്കൗണ്ടിൽ 9 ലക്ഷവും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷവും വരെയാണ്.

പോസ്റ്റ് ഓഫീസ് അക്കൗണ്ട് എങ്ങനെ തുറക്കാം

അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്നും പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ അപേക്ഷാ ഫോം വാങ്ങുക.

അപേക്ഷാ ഫോം, തിരിച്ചറിയൽ രേഖയുടെ പകർപ്പ്, അഡ്രസ് പ്രൂഫ്, 2 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി പോസ്റ്റ് ഓഫീസിൽ എത്തുക. പകർപ്പായി കൊണ്ടുവന്ന രേഖയുടെ ഒർജിനൽ പതിപ്പുകളും കൈയ്യിൽ കരുതുന്നത് നല്ലതായിരിക്കും.

അപേക്ഷാ ഫോമിൽ സാക്ഷിയുടേയും നോമിനിയുടേയും ഒപ്പുകൾ ഉണ്ടോ എന്ന് ഉറപ്പാക്കുക.

ആദ്യ പേയ്മെന്റ് പണമോ ചെക്കോ ആയി നൽകാൻ സാധിക്കും. അതേസമയം, പോസ്റ്റ് ഡേറ്റഡ് ചെക്ക് സമർപ്പിക്കുകയാണെങ്കിൽ ചെക്കിലെ തീയതി അക്കൗണ്ട് തുറക്കുന്ന തീയതിയായി കണക്കാക്കും.

അക്കൗണ്ട് പിൻവലിക്കാനുള്ള നിയമങ്ങൾ

നിക്ഷേപകന് കാലാവധി പൂർത്തിയാകുന്നതിന് മുൻപ് തന്നെ പണം പിൻവലിക്കാൻ സാധിക്കും. അക്കൗണ്ട് തുടങ്ങി ഒരു വർഷത്തിനുശേഷം തന്നെ പണം പിൻവലിക്കാൻ സാധിക്കും. പക്ഷേ, പിഴകൾ ഈടാക്കിയേക്കാം. നിബന്ധനകളും വ്യവസ്ഥകളും വിശദമായി നോക്കാം,

  1. നിക്ഷേപം നടത്തി ഒരു വർഷത്തിനുള്ളിൽ തുക പിൻവലിച്ചാൽ അതിന് യാതൊരു വിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. നിക്ഷേപിച്ച തുകയുടെ മാത്രമേ പലിശ ലഭിക്കുകയൊള്ളു.
  2. നിക്ഷേപം നടത്തി ഒന്നാം വർഷത്തിനും മൂന്നാം വർഷത്തിനും ഇടയിലാണ് പണം പിൻവലിക്കുന്നത് എങ്കിൽ രണ്ട് ശതമാനം പിഴ ഈടാക്കും. അതിന് ശേഷമുള്ള മുഴുവൻ നിക്ഷേപ തുകയും തിരികെ ലഭിക്കും.
  3. നിക്ഷേപം നടത്തി മൂന്നാം വർഷത്തിനും അഞ്ചാം വർഷത്തിനും ഇടയിലാണ് പണം പിൻവലിക്കൽ നടത്തുന്നത് എങ്കിൽ ഒരു ശതമാനം പിഴ ഈടാക്കിയതിന് ശേഷമുള്ള മുഴുവൻ കോർപ്പസ് തുകയും തിരികെ നൽകും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *