ഖത്തറില്‍ ജീപ്പ് വാഹനങ്ങളുടെ 2024 മോഡലുകള്‍ തിരിച്ചുവിളിച്ചു
ദോഹ: ഖത്തറില്‍ 2024 മോഡലുകളായ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി, ഗ്രാന്‍ഡ് വാഗണീര്‍, വാഗണീര്‍ എന്നിവ തിരിച്ചുവിളിക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) പ്രഖ്യാപിച്ചു. രാജ്യത്തെ ജീപ്പ് ഡീലര്‍ഷിപ്പായ യുണൈറ്റഡ് കാര്‍സ് അല്മാനയുമായി സഹകരിച്ച് നിര്‍മാണ സമയത്തെ റിയര്‍-വ്യൂ ക്യാമറ മൊഡ്യൂളിന്റെ പ്രോഗ്രാമിംഗിലെ തകരാറിനെത്തുടര്‍ന്നാണ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നത്. വാഹനം റിവേഴ്സ് ഗിയര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ക്യാമറ പ്രവര്‍ത്തനരഹിതമാകാന്‍ ഈ തകരാര്‍ കാരണമായേക്കാമെന്നാണ് കണ്ടെത്തല്‍.
ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വാഹന തകരാറുകളും അറ്റകുറ്റപ്പണികളും കാര്‍ ഡീലര്‍മാര്‍ പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് തിരിച്ചുവിളിക്കല്‍ കാമ്പെയ്ന് വരുന്നതെന്ന് മന്ത്രാലയം പറഞ്ഞു. അറ്റകുറ്റപ്പണികള്‍ പിന്തുടരുന്നതിന് ഡീലറുമായി ഏകോപിപ്പിക്കുകയും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.
പരാതികള്‍, അന്വേഷണങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ കോള്‍ സെന്റര്‍: 16001; ഇമെയില്‍: ശിfo@moci.gov.qa; സോഷ്യല്‍ മീഡിയ ചാനലുകള്‍: @mociqatar; അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍: MOCIQatar എന്നിവയിലൂടെ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)