
യുഎഇയിൽ വിദ്യാർത്ഥിക്ക് മർദ്ദനം; മൂന്ന് സഹപാഠികൾക്ക് നല്ല നടപ്പ്
യുഎഇയിൽ പതിനഞ്ചുകാരനായ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ മൂന്ന് സഹപാഠികൾക്ക് നല്ല നടപ്പ് ശിക്ഷ. അറബ് വംശജരായ 15നും 16നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കാണ് ശിക്ഷ. 2025 ജനുവരി 13ന് റാസല്‍ഖൈമയിലെ ഒരു സ്കൂളിലായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്ന് പ്രതികളില്‍ ഒരാള്‍ ക്ലാസ് റൂമിന് അകത്തുവെച്ച് ഇരയെ ശാരീരികമായി മര്‍ദിക്കുകയും രണ്ടു വിദ്യാര്‍ഥികള്‍ ക്ലാസ് റൂമിന്റെ കതക് അടച്ച് ആക്രമണത്തിന് സൗകര്യമൊരുക്കിയെന്നതായിരുന്നു പ്രോസിക്യൂഷന് കേസ്. മര്‍ദനത്തിനിരയായ വിദ്യാര്‍ഥിക്ക് പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാത്ത വിധം പരിക്കേറ്റിരുന്നു. പിതാവ് വിവരം സ്കൂള്‍ അധികൃതരെ അറിയിക്കുകയും പിന്നീട് പോലീസിൽ പരാതി നൽകുകയുമായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)