പെരിന്തൽമണ്ണ സ്വദേശിനി ഖത്തറിൽ നിര്യാതയായി
ദോഹ: മലപ്പുറം പെരിന്തൽമണ്ണ കുന്നപ്പള്ളി സ്വദേശിനി പത്തത്ത് സൈനബ (77) ഖത്തറിൽ നിര്യാതയായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ഭർത്താവ്: പരേതനായ അബ്ദുള്ള പത്തത്ത് .മക്കൾ: ഫാത്തിമ ആസിഫ്, റംല, ബഷീർ, സലീം, മുനീർ (ഖത്തർ). മകൻ മുനീറിനൊപ്പം ഖത്തറിൽ താമസിച്ചു വരികയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഞായർ വൈകിട്ട് 7.40 ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർ വേസ്ൽ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു .
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)