
യുഎഇയിൽ ജോലി നേടാൻ ഇത്ര എളുപ്പമോ? വർക്ക് പെർമിറ്റ് നടപടികൾ ലളിതമാക്കി മന്ത്രാലയം
പുതിയ ജീവനക്കാരെ രാജ്യത്തിന് പുറത്ത് നിന്ന് കൊണ്ടുവരാൻ തൊഴിലുടമകൾക്ക് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം നാല് എളുപ്പവഴികൾ നിർദ്ദേശിച്ചു. ലളിതമായ ഈ രീതിയിലൂടെ എങ്ങനെ വർക്ക് പെർമിറ്റ് നേടാമെന്ന വിശദവിവരം ആണ് മന്ത്രാലം തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. രാജ്യത്തിന് പുറത്തുള്ളവരെ നിയമിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്കാണ് ഈ സേവനം ലഭിക്കുക.പുതിയ സംവാധാനം വഴി ജോലിക്ക് വിദഗ്ധരെയും അല്ലാത്തവരെയും നിയമിക്കാം. തൊഴിലുടമകൾ അവരുടെ യൂസർ നെയിം, പാസ്‌വേർഡ് അല്ലെങ്കിൽ ഡിജിറ്റൽ ഐഡന്റിറ്റി ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ശേഷം ആവശ്യമായ വിവരങ്ങൾ നൽകണം. അപേക്ഷ പൂർത്തിയായാൽ അത് മന്ത്രാലത്തിലേക്ക് അയക്കണം. ചില പെർമിറ്റുകൾക്ക് ഉടൻ അനുമതി ലഭിക്കും. രേഖകളോ വിവരങ്ങളോ നൽകി കഴിഞ്ഞ ശേഷം എന്തെങ്കിലും കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ മന്ത്രാലയം തൊഴിലുടമയെ അറിയിക്കും.
യുഎയിക്ക് പുറത്തുള്ള ജീവനക്കാർക്ക് വർക്ക് പെർമിറ്റ് എടുക്കാൻ തൊഴിലുടമകൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണംആദ്യം യുഎഇ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക. അതിനു ശേഷം അപേക്ഷ സമർപ്പിക്കുക. ഈ അപേക്ഷ പിന്നീട് മന്ത്രാലയം പരിശോധിച്ച് ആവശ്യമായ രേഖകൾ ഉണ്ടോയെന്ന് ഉറപ്പുവരുത്തും. എന്തെങ്കിലും കുറവുണ്ടെങ്കിൽ സ്ഥാപനത്തെ അറിയിക്കും. എല്ലാം ശരിയാണെങ്കിൽ പെർമിറ്റ് നൽകും. ഫെഡറൽ ഫീസും ഇൻഷുറൻസും അടച്ച് അംഗീകാരം ലഭിച്ചാൽ, ജീവനക്കാരന് ജോബ് ഓഫർ ലെറ്റർ നൽകാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)