ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം; മുന്നറിയിപ്പുമായി യുഎഇ പൊലീസ്
മൊബൈൽ ഫോണില്ലാതെ ഡ്രൈവ് ചെയ്യൂ എന്ന മുദ്രാവാക്യത്തിൽ സംഘടിപ്പിക്കുന്ന ജി.സി.സി ഗതാഗതവാരത്തോട് അനുബന്ധിച്ച് ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുന്നറിയിപ്പുമായി അബൂദബി പൊലീസ്. സുരക്ഷിത ഡ്രൈവിങ്ങിന് ആഹ്വാനംചെയ്ത പൊലീസ് റോഡിൽനിന്ന് ശ്രദ്ധ മാറരുതെന്നും നിർദേശം നൽകി.വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ ഇൻറർനെറ്റിൽ തിരയുന്നതും സമൂഹമാധ്യമം ഉപയോഗിക്കുന്നതും ഫോൺ ചെയ്യുന്നതും ഫോട്ടോസ് എടുക്കുന്നതുമടക്കമുള്ള മോശം പ്രവണതകൾ ഗുരുതര അപകടങ്ങൾക്കു കാരണമാവുമെന്നും അബൂദബി പൊലീസ് ഓർമിപ്പിച്ചു. വാഹനമോടിക്കുന്നതിനിടെ ശ്രദ്ധ നഷ്ടമാവുന്ന പ്രവൃത്തികൾ ചെയ്താൽ 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയൻറും ചുമത്തും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)