ഗാർഹിക പീഡന പരാതി കിട്ടിയാൻ കർശന നടപടി: യുഎഇയിൽ കുടുംബനാഥൻറെ വീട് തിരിച്ചെടുക്കും
എമിറേറ്റിൽ ഗാർഹിക പീഡനം നടത്തുന്ന കുടുംബനാഥൻമാരോട് യാതൊരു ദയയും കാണിക്കേണ്ടെന്ന് ഷാർജ ഭരണാധികാരിയുടെ മുന്നറിയിപ്പ്.
ഇത്തരത്തിലുള്ള കുടുംബനാഥൻറെ വീട് തിരിച്ചെടുക്കാനുള്ള അധിക്കാരും സർക്കാറിന് ഉണ്ടെന്ന് ജനങ്ങളുമായി സംവദിക്കുന്ന റേഡിയോ, ടി.വി പരിപാടിയിലാണ് ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് വ്യക്തമാക്കി. കുടുംബങ്ങളുടെ സ്വസ്ഥതയും സമാധാനവും ഉറപ്പുവരുത്താനാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. കുടുംബത്തിന് സംരക്ഷണം ഉറപ്പാക്കുന്നതിൻറെ ഭാഗമായാണ് ഷാർജയിലെ യു.എ.ഇ പൗരൻമാർക്ക് സർക്കാർ ഭവനപദ്ധതികൾ നടപ്പാക്കുന്നത്. ഈ ഉത്തരവാദിത്തം നിറവേറ്റാത്ത സാഹചര്യത്തിൽ വീടും മറ്റും തിരിച്ചെടുക്കും.ഗാർഹിക പീഡനം, സാമൂഹികവിരുദ്ധ നടപടികൾ എന്നിവ വീട് നഷ്ടപ്പെടുത്താൻ ഇടവരുത്തുമെന്ന് ഭരണാധികാരി പറഞ്ഞു. കുടുംബനാഥൻ എന്ന നിലയുള്ള അധികാരങ്ങൾ പലരും ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികൾ ലഭിച്ചിട്ടുണ്ട്.ഇത് കുടുംബത്തിലും സമൂഹത്തിലും അസ്വസ്ഥത സൃഷ്ടിക്കുന്നതാണ്. ഈ സാഹചര്യത്തിൽ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്ന് ഷാർജ ഭരണാധികാരി മുന്നറിയിപ്പ് നൽകി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)