
റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിൽ വന്ന കാർ ഇടിച്ചു; യുഎഇയിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
എമിറേറ്റിലെ ദൈദ് എന്ന സ്ഥലത്ത് വാഹനാപകടത്തിൽ കാസർകോട് സ്വദേശിയായ മുക്രി ഇബ്രാഹിം (50) മരിച്ചു. ബേക്കൽ പള്ളിക്കര മൗവ്വലിലെ സൂപ്പർ മാർക്കറ്റ് ഉടമയായ ഇബ്രാഹിം, റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിൽ വന്ന കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്.ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതശരീരം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഷാർജ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യ: ആബിദ. മക്കൾ: ഇർഫാൻ, അസീം, ഇഫ്ര.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)