
കുതിച്ചുയർന്ന് സ്വർണവില, യുഎഇയിൽ നിരക്ക് സർവകാല റെക്കോർഡിലെത്തി
യുഎഇയിൽ സ്വർണവില കുതിച്ചുയർന്നു വില എക്കാലത്തെയും ഉയർന്ന നിലയിലെത്തി. സ്വർണവില ഗ്രാമിന് 400 ദിർഹത്തിന് മുകളിലെത്തി. ദുബൈയിൽ 24 കാരറ്റ് സ്വർണത്തിന് 402.75 ദിർഹമാണ് വില. 22 കാരറ്റ് ഗ്രാമിന് 372.75 ദിർഹം, 21 കാരറ്റ് സ്വർണത്തിന് 357.5 ദിർഹം, 18 കാരറ്റിന് 306.5 ദിർഹം എന്നിങ്ങനെയാണ് നിരക്കുകൾ. അതേസമയം കേരളത്തിലും ഇന്ന് സ്വർണവില ഉയർന്ന നിലയിലാണ്.ഇന്ന് (വ്യാഴാഴ്ച) കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിലെത്തി. അന്താരാഷ്ട്ര സ്വർണ്ണവില 3341 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തി. 840 രൂപയാണ് ഇന്ന് ഒറ്റയടിക്ക് പവന് വർധിച്ചത് ഇതോടെ സ്വർണവില ആദ്യമായി 71000 കടന്നു. ഇന്ന് വിപണിയിൽ ഒരു പവന് സ്വർണത്തിന്റെ വില 71360 രൂപയാണ്. രണ്ട് ദിവസംകൊണ്ട് 1600 രൂപയാണ് സ്വർണത്തിന് വർധിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണവില ആദ്യമായി 70,000 കടന്നത്. അന്താരാഷ്ട്ര സംഘർഷങ്ങളിലും, താരിഫ് തർക്കങ്ങളിലും അയവു വന്നിട്ടില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)